പ്രഥമ സംഗമത്തിന് ഒരുങ്ങി ഇരവിപേരൂര്‍ നിവാസികള്‍
Thursday, June 25, 2015 5:30 AM IST
സോമര്‍സെറ്റ്: യുകെയിലും അയര്‍ലന്‍ഡിലുമുളള ഇരവിപേരൂര്‍ നിവാസികളുടെ ആദ്യ ഒത്തു ചേരലിന് വെള്ളിയാഴ്ചയോടുകൂടി സോമര്‍സെറ്റിലുളള ബാര്‍ട്ടന്‍ ക്യാമ്പില്‍ തുടക്കം കുറിക്കും. പരിപാടികള്‍ ഔദ്യോഗികമായി 27, 28 തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി മിക്ക കുടുംബങ്ങളും എത്തിച്ചേരും എന്നാണ് അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇരവിപേരൂര്‍. മികച്ച പൊതുഭരണ മികവിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ആദ്യ അവാര്‍ഡിന് അര്‍ഹമായത് ഇരവിപേരൂര്‍ പഞ്ചായത്താണ്. കൂടാതെ രാജ്യത്തെ ആദ്യ ണശളശ പഞ്ചായത്തും ഇരവിപേരൂര്‍ ആണ്.

പല ഘട്ടങ്ങളിലായി പിറന്ന നാടിനോടു താത്കാലികമായെങ്കിലും വിടപറഞ്ഞ് പ്രവാസ ജീവിതത്തിലേക്കു പറിച്ചു നടപ്പെട്ട ഇരവി പേരൂര്‍ നിവാസികള്‍ക്ക് തങ്ങളുടെ പഴയ കാല സൌഹാര്‍ദങ്ങള്‍ക്ക് ഊഷ്മളത പകരുന്നതിനും പുതിയ തലമുറയില്‍പ്പെട്ടവരെ പരിചയപ്പെടുന്നതിനുമുളള ഏറ്റവും വലിയ ഒരു തുടക്കമായി മാറും ഈ കൂട്ടായ്മ. കലാകായികമത്സരങ്ങള്‍ക്കു കൂടാതെ പരിപാടിക്കു മാറ്റുകൂട്ടുന്നതിനായി ശനിയാഴ്ച രാത്രി പ്രത്യേക ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രഞ്ചു അലക്സ് : 078 8698 1814 എബി ഏബ്രഹാം : 079 5137 4110 സജി എബ്രഹാം :074 5657 6734 ജോസഫ് ഇടിക്കുള :075 3522 9938. വിലാസം: ആമൃീി ഇമാു ണശിരീാെയല, ചീൃവേ ടീിലൃലെ ആട25 1ഉഥ

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍