കലഭാവാന്‍ ഷാജോണ്‍ ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജന്‍ ഷോയിലൂടെ പ്രവാസി ചാനലില്‍
Thursday, June 25, 2015 5:30 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ എല്ലാ ശനിയാഴ്ചകളിലും ആകാംഷയോടെ കാത്തിരിക്കുന്ന പ്രവാസി ചാനലിലെ ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ് എന്ന ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ഈ വരുന്ന ജൂണ് 27നു രാവിലെ 10.30നു നിങ്ങളുടെ ഏവരുടെയും പ്രിയങ്കരനായ കലഭവാന്‍ ഷാജോണ് അവരുടെ സിനിമ അനുഭവങ്ങളും അമേരിക്കന്‍ യാത്രവിശേഷങ്ങളും പങ്കുവയ്ക്കാന്‍ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് എത്തിച്ചേരുന്നു.

മിത്രാസ് പ്രൊഡക്ഷന്‍സും പ്രവാസി ടെലിവിഷനും കൈകോര്‍ത്തുപിടിച്ചു നിര്‍മിച്ച ഈ ടെലിവിഷന്‍ ഷോയില്‍ മലയാളസിനിമ മേഖലയിലെ പ്രമുഖ താരങ്ങളും ഗായകരും അവരുടെ അമേരിക്കന്‍ യാത്രാവിശേഷങ്ങളും സിനിമ ലോകത്തെ വിശേഷങ്ങളും പങ്കുവയ്ക്കാന്‍ നമ്മുടെ മുന്നിലെക്കെത്തുന്നു. അമേരിക്കയിലെ ഓരോ മലയാളികളുടെയും ഊഷ്മളമായ സ്നേഹത്തെ കുറിച്ചും അവരോടൊപ്പം ചെലവഴിച്ച സുന്ദരമായ ദിവസങ്ങളെ കുറിച്ചും സസന്തോഷം നമ്മോടു പങ്കുവക്കുന്നതിനോടൊപ്പം ചുരുക്കം ചില ആളുകളില്‍നിന്നുണ്ടായ വേദനാജനകമായ അനുഭവങ്ങളും ഒരു മറയും കൂടാതെ ഇവര്‍ മനസുതുറന്നു പറയുന്നു.

ഗജഅഇ ലളിത, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, ചിപ്പി, സച്ചിന്‍ വാരിയര്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ ഠഢ ഷോ ഒരു വിദേശചാനലിനു വേണ്ടി മലയാള സിനിമ ലോകം ആദ്യമായി ഒന്നിക്കുന്ന ഒരു ടെലിവിഷന്‍ ഷോ ആണെന്നു മിത്രാസ് രാജനും ഇതിന്റെ ഡയറക്ടര്‍ മിത്രാസ് ഷിറാസും പറഞ്ഞു. മുപ്പതോളം എപ്പിസോഡുകള്‍ ഉള്ള ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് അത്യന്തം രസകരവും മലയാള സിനിമ ലോകത്തെ കലാകാരനമാര്‍ക്ക് അമേരിക്കന്‍ മലയാളികളോടുള്ള സ്നേഹവും ബഹുമാനവും കാണിക്കുന്ന ഒരു അനുഭവമായിരുന്നെന്നും ഇതുമായി സഹകരിച്ച സിനിമാലോകത്തെ എല്ലാ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മിത്രാസിനുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും മിത്രാസ് രാജനും ഷിറാസും അറിയിച്ചു.