സമസ്ത: റംസാന്‍ കൈപ്പുസ്തകം പുറത്തിറക്കി
Thursday, June 25, 2015 5:01 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ മനാമ ഇര്‍ഷാദുല്‍ മുസ്ളിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്രസ 20 വാര്‍ഷികം തസ്ബീത് 2015 കാംപയിനോടനുബന്ധിച്ചു പുറത്തിറക്കിയ 'റംസാന്‍ മുബാറക്' കൈപുസ്തകം സമസ്ത ബഹ്റൈന്‍ പ്രസിസന്റ് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ബുആലി ഗ്രൂപ്പ് മാനേജിംഗ് ഡായരക്ടര്‍ റിയാസ് അബ്ദു റഹ്മാനു നല്കി പ്രകാശനം ചെയ്തു.

പരിപാടിയില്‍ എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മൂസ മൌലവി വണ്ടൂര്‍, അല്‍ ഹാഫിള് ശരഫുദ്ദീന്‍ മൌലവി, ഷഹീര്‍ കാട്ടാമ്പള്ളി, അബ്ദുല്‍ കരീം തിക്കോടി തുടങ്ങിയവര്‍ സംബന്ധിച്ചു.