ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അക്രമം: പോലീസ് നിഷ്ക്രിയം
Wednesday, June 24, 2015 8:15 AM IST
ജെന: മൂന്നു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വംശീയ ആക്രമണത്തിന് ഇരകളായിട്ടും പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു. അക്രമികള്‍ നിയോ നാസികളാണെന്നു തിരിച്ചറിഞ്ഞിട്ടുപോലും ആക്രമിക്കപ്പെട്ടവരുടെ മൊഴി ഗൌരവമായെടുക്കാന്‍ ലോക്കല്‍ പോലീസ് തയാറായിട്ടില്ല.

പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ പലരും അക്രമത്തെ വംശീയമെന്നു വിശേഷിപ്പിക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ താടിയെല്ല് തകര്‍ന്നു. ഇത് നേരെയാക്കാന്‍ ശസ്ത്രക്രിയയും നടത്തിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്റേറ്റ് പ്രീമിയര്‍ ബോഡോ റാമെലോ വ്യക്തമാക്കിയപ്പോള്‍ വംശീയ അതിക്രമം തന്നെയെന്ന് ആഭ്യന്തര മന്ത്രി ഹോള്‍ഗര്‍ പോപ്പന്‍ഹേഗര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍