ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ നാല്, അഞ്ച് തീയതികളില്‍
Wednesday, June 24, 2015 8:14 AM IST
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ മാര്‍ തോമാശ്ളീഹായുടെ ദുക്റാനയും അനുസ്മരണ പ്രഭാഷണവും ജൂലൈ നാല്, അഞ്ച് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

നാലിനു (ശനി) 6.30നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും.

അഞ്ചിനു (ഞായര്‍) രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

മാര്‍ തോമാശ്ളീഹാ പകര്‍ന്നു തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമാശ്ളീഹാ പകര്‍ന്നു തന്ന ക്രിസ്തീയ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റി ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി കോശി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഹാം ജോസഫ് (വികാരി) (708) 8567490, കോശി ജോര്‍ജ് (224) 4898166, ഷാജന്‍ വര്‍ഗീസ് (847) 9978253.