ജനസംസ്കൃതി വികാസ്പുരി ഏരിയ കുട്ടികള്‍ക്കു ക്യാമ്പ് നടത്തുന്നു
Wednesday, June 24, 2015 7:24 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ഹസ്താല്‍ വികാസ്പുരി കുട്ടികളുടെ വിനോദത്തിനും വ്യക്തിത്വവികസനത്തിനുമായി 'കളിക്കളം' എന്ന പേരില്‍ ക്യാമ്പ് നടത്തുന്നു. വികാസ്പുരി കേരള സ്കൂളില്‍ ജൂണ്‍ 27നു (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന ക്യാമ്പില്‍ പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഡോ. ജോയ് എലമന്‍ നേതൃത്വം നല്‍കും.

തുടര്‍ന്നു ബ്രാഞ്ചുതല സര്‍ഗോത്സവം 2014 ലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകര്‍ സില്‍വസ്റര്‍ പീറ്റര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ശക്തിധരന്‍, ജനസംസ്കൃതി കേന്ദ്രനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: നവീന്‍ 7042072812, ബാലശ്രീ പ്രസാദ് 9560674230, പ്രീതി ജയചന്ദ്രന്‍ 9811880099, ജയന്തി സുനില്‍ 9911057042, ജലജ കുമാരി 9953546269.