അഭിഷേകാഗ്നി: നോട്ടിംഗ്ഹാം അരീന പ്രാര്‍ഥനാമന്ത്രങ്ങളാല്‍ മുഖരിതം
Wednesday, June 24, 2015 5:12 AM IST
ബ്രാഡ്ഫോര്‍ഡ്: ജൂലൈ പതിനൊന്നിനു നടക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനു വേദിയാകുന്ന നോട്ടിംഗ് ഹാം അരീന ഇപ്പോഴും പ്രാര്‍ഥനാ മന്ത്രങ്ങളാല്‍ മുഖരിതമാണ്. സെഹിയോന്‍ യുകെ ടീമംഗങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും നോട്ടിംഗ്ഹാം അരീനയ്ക്കു ചുറ്റുമായി മാലാഖമാരുടെ സംരക്ഷണവലയമാക്കുന്നതിനായി ശക്തവും തീവ്രവുമായ മധ്യസ്ഥ പ്രാര്‍ഥനകളാണു നടത്തുന്നത്.

അഭിഷേകാഗ്നി കണ്‍വന്‍ഷനു സംബന്ധിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ദൈവാനുഗ്രഹങ്ങള്‍ സാധ്യമാക്കുന്നതിനായിട്ടാണു കാറ്റും മഴയും അവഗണിച്ച് നോട്ടിംഗ്ഹാം അരീനയ്ക്കു ചുറ്റുമായി പ്രാര്‍ഥന ശുശ്രൂഷകള്‍ നടത്തുന്നത്. ത്യാഗ പൂര്‍ണമായ മധ്യസ്ഥ പ്രാര്‍ഥനയിലൂടെ ദൈവികാനുഗ്രഹങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും സാധ്യമാകുന്നതിനായി സെഹിയോന്‍ യുകെ അംഗങ്ങള്‍ തീവ്രമായി അഭിലഷിക്കുമ്പോള്‍ പ്രകടമായ ദൈവാനുഗ്രങ്ങള്‍ക്കു നോട്ടിംഗ്ഹാം അരീന സാക്ഷ്യംവഹിക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം