ഹിറ്റ്ലറുടെ കലാസൃഷ്ടികള്‍ നാലു ലക്ഷം യൂറോയ്ക്കു ലേലം ചെയ്തു
Tuesday, June 23, 2015 8:09 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ മുന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ വരച്ച വാട്ടര്‍ കളര്‍ പെയിന്റിംഗുകളും ഡ്രോയിംഗുകളും നാലു ലക്ഷം യൂറോയ്ക്കു ലേലം ചെയ്തു.

കൂട്ടത്തില്‍, ബവേറിയയിലെ ന്യൂഷ്വാന്‍സ്റീന്‍ കാസിലിന്റെ പെയ്റ്റിംഗിനാണ് ഏറ്റവും കൂടുതല്‍ വില കിട്ടിയത്. ഒരു ലക്ഷം യൂറോ. ഒരു ചൈനക്കാരനാണ് ഇതു വാങ്ങിയത്.

എ ഹിറ്റ്ലര്‍ എന്നാണു ചിത്രങ്ങളില്‍ ഒപ്പുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹിറ്റ്ലറുടെ ഒരു വാട്ടര്‍ കളര്‍ പെയ്ന്റിംഗ് 129,000 യൂറോയ്ക്കു ലേലത്തില്‍ പോയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍