മലാല ഡോക്കുമെന്ററി നാഷണല്‍ ജിയോഗ്രഫി ചാനലില്‍ ഒക്ടോബര്‍ രണ്ടിന്
Tuesday, June 23, 2015 7:13 AM IST
ലോസ് ആഞ്ചലസ്: അക്കാദമി അവാര്‍ഡ് ജേതാവ് ഡേവിഡ് ഗഗന്‍ഹി മലാലയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന 'ഹി നെയിംഡ് മി മലാല' (ഒഋ ചഅങഋഉ ങഋ ങഅഘഅഘഅ) എന്ന ഡോക്കുമെന്ററി നാഷണല്‍ ജിയോഗ്രാഫിക് ചാനലുകള്‍ 171 രാജ്യങ്ങളില്‍ 45 ഭാഷകളില്‍ ഒക്ടോബര്‍ രണ്ടിനു പ്രദര്‍ശിപ്പിക്കുമെന്നു നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ അധികൃതര്‍ ജൂണ്‍ 18നു പ്രഖ്യാപിച്ചു.

പാക്കിസ്ഥാനിലെ സ്വാറ്റ് വാലിയിലുളള സ്കൂളില്‍നിന്നു വീട്ടിലേക്കു വരുന്ന വഴിയില്‍ ബസില്‍ താലിബാന്‍ ഭീകരര്‍ മലാലയ്ക്കു നേരേ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ തലനാരിഴയ്ക്കാണ് മലാല രക്ഷപ്പെട്ടത്. 15-ാം വയസില്‍ നടന്ന സംഭവത്തിനു മുമ്പും പിമ്പും ഉളള സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണുവാള്‍ട്ടര്‍ പാര്‍ക്കും ലാറി മെക്ഡൊണാള്‍ഡും അക്കാദമി അവാര്‍ഡ് ജേതാവ് ഡേവിഡ് ഗഗന്‍ഹിമും ചേര്‍ന്ന് ഡോക്കുമെന്ററി നിര്‍മിച്ചിരിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക്ക് ചാനല്‍ ഫോക്സ് സെര്‍ച്ച് ലൈറ്റ് പിക്ച്ചേഴ്സും ചേര്‍ന്നുളള സംയുക്ത സംരംഭമാണിത്.

ആഗോള തലത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി എങ്ങനെയാണ് മലാലയും കുടുംബവും ഐതിഹാസിക സമരം നയിക്കുന്നതെന്നു ഡോക്കുമെന്ററിയിലൂടെ നിര്‍മാതാക്കള്‍ ലോക ജനതയെ ബോധവത്കരിക്കുന്നതിനുളള ശ്രമമാണു നടത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍