കേരള അസോസിയേഷന്‍ സീനിയര്‍ ഫോറം ജൂണ്‍ 27ന്
Tuesday, June 23, 2015 7:11 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷനും സംയുക്തമായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സീനിയര്‍ ഫോറം ജൂണ്‍ 27നു (ശനി) ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സ്ട്രോക്ക്, പാര്‍ക്കിന്‍സണ്‍, അള്‍ഷിമേഴ്സ് ഡിമിന്‍ഷ്യ തുടങ്ങിയ രോഗങ്ങളെകുറിച്ചു ഡോ. ശ്രീകുമാരന്‍ നായര്‍ നടത്തുന്ന പഠന ക്ളാസ് സീനിയര്‍ ഫോറത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. 'ജറിയാട്രിക് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റ് മോഡിഫിക്കേഷന്‍സ് ഫോര്‍ സീനിയേഴ്സ്' എന്ന വിഷയത്തില്‍ ഡോ. ജയ ചാക്കോ പ്രത്യേക ക്ളാസെടുക്കും.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ മുതിര്‍ന്നവര്‍ക്ക് പരസ്പരം കാണുന്നതിനും വിജ്ഞാന പ്രദമായ ക്ളാസുകള്‍ കേള്‍ക്കുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും ഏവരേയും സീനിയര്‍ ഫോറത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു. സെമിനാറിനുശേഷം ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍