സിഎച്ച് സെന്റര്‍ കണ്ണൂര്‍ അബുദാബി ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം
Tuesday, June 23, 2015 7:08 AM IST
അബുദാബി: സിഎച്ച് സെന്റര്‍ കണ്ണൂര്‍ (എളയാവൂര്‍) അബുദാബി ചാപ്റ്റര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഇഫ്താര്‍മീറ്റ്' പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും വോളന്റീയര്‍മാരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനം കൊണ്ടും അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മനസില്‍ എന്നും സൂക്ഷിക്കാനുള്ള ഒരനുഭവമായി.

സിംസാറുല്‍ ഹഖ്ഹുദവിയുടെ ഇംഗ്ളീഷിലുള്ള റംസാന്‍ പ്രഭാഷണത്തോടെ ആറിനു ആരംഭിച്ച പരിപാടി പ്രസിഡന്റ് കെ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ബി ആര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. യുഎഇ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ പനക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഷെയ്ഖ് ഖലീഫ ഫൌണ്േടഷന്‍ പ്രോജക്ട് എന്‍ജിനിയര്‍ അലി അല്‍സുവൈദി, അബുദാബി കുടുംബ കോടതി തലവന്‍ മുഹമ്മദ് അബ്ദുള്‍ റഹീം അല്‍ഖൂരി, ബദര്‍ അബ്ദുള്‍ ജലീല്‍ അല്‍ഖൂരി, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, വൈസ് പ്രസിഡന്റ് ഷാദുലി വളക്കൈ, ഡോ. താഹ സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് യു. അബ്ദുള്ള ഫാറൂക്കി അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി സയിദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍, മുന്‍ ജനറല്‍ സെക്രട്ടറി വി.പി.കെ. അബ്ദുള്ള, ജെമിനി ഗണേഷ് ബാബു, ഗിരീന്ത്ര നാഥ്, എച്ച്എസ്ബിസി അഷ്റഫ്, അബുദാബി കെഎംസിസി ട്രഷറര്‍ എന്‍ജിനിയര്‍ സമീര്‍, അഡ്വ. ടി.പി.വി. കാസിം, ഇഖ്ബാല്‍ ഹത്ബൂര്‍, അഹമ്മദ് ലിനോഫ്, അമീര്‍തയ്യില്‍, കെ.ബി. മുഹമ്മദ്, എം.എ. അബൂബക്കര്‍, അന്‍ജാര്‍ അബ്ദുള്‍ ഖാദര്‍ഹാജി, റയിസ് തലശേരി, എന്‍ജിനിയര്‍ ഒ.കെ. നിയാസ്, അഷ്റഫ്പൊന്നാനി, ടി.കെ. സലാം, സഹദ് മാസ്റര്‍ പയ്യന്നൂര്‍, ഹംസ മൌലവി, ഹംസ കക്കാട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത മാര്‍ക്കുനേടിയ മെംബര്‍മാരുടെ മക്കള്‍ക്കുള്ള എക്സലന്‍സി അവാര്‍ഡുകള്‍ ഹസ്ന അഷ്റഫിനു മുഹമ്മദ്അബ്ദുള്‍ ബുഖൂരിയും ഫാത്തിമ റഷാ താഹിറിനു എന്‍ജിനിയര്‍ അലി അല്‍സുവൈദിയും വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അഷ്റഫ്വാരം സ്വാഗതവും അബ്ദുള്‍ സലാംവാരം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള