ഉച്ചിഷ്ട നിര്‍മാര്‍ജനമല്ല ജീവകാരുണ്യം: ഫാ. ഡേവിസ് ചിറമ്മല്‍
Tuesday, June 23, 2015 7:08 AM IST
അബുദാബി: ആര്‍ഭാടങ്ങള്‍ക്കൊടുവില്‍ ആര്‍ക്കും വേണ്ടാതാകുന്ന ഭക്ഷണം അനാഥാലയത്തില്‍ കൊണ്ടുതള്ളുന്ന ആധുനിക പൊങ്ങച്ചമല്ല ജീവകാരുണ്യമെന്നു കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു.

അബുദാബി മാര്‍ത്തോമ യുവജന സംഖ്യം സംഘടിപ്പിച്ച ചതുര്‍ദിന കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധാത്മാവ് നിറഞ്ഞ മനസുകളില്‍നിന്നുമുയരുന്ന സഹനത്തിന്റെ മനോഭാവമായിരിക്കണം ജീവകാരുണ്യത്തിനു വിശ്വാസികളെ ഒരുക്കേണ്ടത്. നഷ്ടപ്പെടുന്നതിലാണ് യഥാര്‍ഥ സന്തോഷം. നമ്മുടെ ത്യാഗവും സമര്‍പ്പണവുമായിരിക്കണം അടുത്ത തലമുറയ്ക്കു വിശ്വാസത്തിലേക്കു വരാന്‍ കാരണമാകേണ്ടത്.

യുവജനസഖ്യം പ്രസിഡന്റ് റവ. പ്രകാശ് ഏബ്രഹാം, ഇടവക സഹവികാരി റവ. ഐസക് മാത്യു, സെക്രട്ടറി സുജിത് മാത്യു, കണ്‍വീനര്‍ ബിജോയ് സാം എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള