ഡോ. രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: മോഹന്‍ലാല്‍ മൊസ്റാഷ് ടീം ജേതാക്കള്‍
Tuesday, June 23, 2015 7:07 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) സംഘടിപ്പിച്ച ഡോ. രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെല്‍ബണിലെ മലയാളി ഫുട്ബോള്‍ ടീം ആയ മോഹന്‍ലാല്‍ മൊസ്റാഷ് ടീം ജേതാക്കള്‍ ആയി.

ജൂണ്‍ 21നു മെല്‍ബണിലെ കീസ്ബറോയില്‍ നടന്ന ഫൈനലില്‍ ടീം ഹണ്ടിംഗ് ഡെയിലിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണു തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ടീം ഹണ്ടിംഗ് ഡെയിലിന്റെ രാജ് കൃഷ്ണന്‍, ജിസ് തോമസ് എന്നിവരിലൂടെ 2-0 മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ മോഹന്‍ലാല്‍ മൊസ്റാഷ് ടീമിലെ അതുല്‍ സജീവന്‍ (2), കിരണ്‍ നെരിക്കുഴി (1), അച്ചു സെബാസ്റ്യന്‍ (1) എന്നിവരിലൂടെ വിജയം കരസ്ഥമാക്കുകയായിരുന്നു.

ടീം ഹണ്ടിംഗ് ഡെയിലിലെ ജിസ് തോമസ്, ഹരീഷ് കുമാര്‍ എന്നിവര്‍ അഞ്ചു ഗോള്‍ നേടി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജിസ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്കു കാന്‍ബേണ്‍ എംപി ജൂഡ് പെരേര സമ്മാനങ്ങള്‍ വിതരണം ചെയ്തു.

രണ്ടു ടീമിന്റെയും ആരാധകര്‍ അടക്കം ഒരു വന്‍ ജനാവലി മത്സരം കാണാന്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ മൊസ്റാഷ് ടീമിന്റെ ആരാധകര്‍ മീശകള്‍ വച്ച് വന്നതു കൌതുകം ഉണര്‍ത്തി. മേയ് 29 മുതല്‍ ജൂണ്‍ 21 വരെ നടന്ന ടൂര്‍ണമെന്റില്‍ മെല്‍ബണിലെ എട്ടു മലയാളി സോക്കര്‍ ക്ളബ്ബുകളായ തെക്കന്‍ ക്രൂസ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, മെല്‍ബണ്‍ റെഡ് ബാക്ക്സ്, മെല്‍ബണ്‍ സ്റാര്‍സ് എസ്സെണ്ടന്‍, ടിഎസ് ഇലവന്‍, ടീം ഹണ്ടിംഗ്ഡെയില്‍, കേരള സ്പോര്ട്സ് ക്ളബ്ബ്, മോഹന്‍ലാല്‍സ് മൊസ്റാഷ് എന്നീ ടീമുകളാണ് മാറ്റുരച്ചത്.

മലയാളി അസോസിയേഷന്‍ സ്ഥാപകനും പേട്രണും ആയ ഡോ. രാമന്‍ മാരാരുടെ അനുസ്മരണാര്‍ഥമാണു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മെല്‍ബണിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കഒചഅ യും ഡാന്റിനോംഗിലെ ചില്ലി ബൌള്‍ റസ്ററന്റും ആണു പ്രധാന സ്പോണ്‍സേഴ്സ്.

ഓഗസ്റ് 16നു സ്പ്രിംഗ് വെയില്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങളില്‍ വിജയികളെ ഏഷ്യാനെറ്റ് സിനിമാല താരങ്ങള്‍ ആദരിക്കും.

മെല്‍ബണിലെ ഓണാഘോഷങ്ങളിലും ഏഷ്യാനെറ്റ് സിനിമാല സ്റാര്‍ സിംഗര്‍ അവതരിപ്പിക്കുന്ന ഹാസ്യ, സംഗീത, നൃത്ത പരിപാടികളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.ാമ്മൌൃമഹശമ.രീാ.മൌ എന്ന വെബ്സൈറ്റിലോ, തോമസ് വതപ്പള്ളി 0412 126 009, സജി മുണ്ടക്കന്‍ 0435 901 661 എന്ന നമ്പരുകളിലൊ ബന്ധപ്പെടുക.