ഗ്രീന്‍ലൈന്‍ ട്രാവല്‍സ് തട്ടിപ്പ്: നാലംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു
Tuesday, June 23, 2015 7:05 AM IST
ലണ്ടന്‍: യുകെയില്‍ ഗ്രീന്‍ ലൈന്‍ ട്രാവല്‍സുമായി ബന്ധപ്പെട്ടു പണം നഷ്ടപ്പെട്ടവരുടെ മീറ്റിംഗ് ഈസ്റ്ഹാമിലുള്ള ഹോട്ടല്‍ റസ്കിന്‍ ആര്‍മ്സില്‍ തിങ്കള്‍ വൈകുന്നേരം ചേര്‍ന്നു. മലയാളികളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചു യുക്മ നടത്തിയ മീറ്റിംഗില്‍ പണം നഷ്ടപ്പെട്ടവരായ നിരവധി പേര്‍ പങ്കെടുത്തു.

യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ ഗ്രീന്‍ ലൈന്‍ ട്രാവല്‍സ് ഉടമയായ നോബി യോഗത്തില്‍ പങ്കെടുക്കുകയും പണം നഷ്ടപ്പെട്ടുവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

യോഗത്തില്‍ പങ്കെടുത്തവരുടെ അവശ്യപ്രകാരം കൂടുതല്‍ തീരുമാനം എടുക്കാനായി നാലംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കബളിപ്പിക്കപ്പെട്ടവരുടെ ആവശ്യപ്രകാരം നോബിയുടെ നാട്ടിലുള്ള സ്ഥാവര ജംഗമവസ്തുക്കള്‍ വില്പന നടത്തി ലഭിക്കുന്ന പണം മുഴുവന്‍ ആളുകള്‍ക്കു വീതിച്ചു നല്‍കാമെന്നു നോബി വാഗ്ദാനം ചെയ്തു. എങ്കിലും ഈ ഉറപ്പില്‍ താത്പര്യമില്ലാത്തവര്‍ക്ക് സ്വതന്ത്രമായി നിയമ നടപടികള്‍ക്കു പോകുവാന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കും.

ലണ്ടന്‍ ആസ്ഥാനമാക്കി ഗ്രീന്‍ലൈന്‍ ട്രാവല്‍സ് നടത്തുകയായിരുന്ന കോട്ടയം ജില്ലയിലെ ചിങ്ങവനം ദേശത്തെ നോബി എന്ന ഏജന്റ് ഇരുനൂറില്‍ അധികം മലയാളികളില്‍നിന്നു കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്നു വാഗ്ദാനം നല്‍കി അഡ്വാന്‍സ് പണം കൈപറ്റി തിരിമറി നടത്തി ടിക്കറ്റ് വിതരണം ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായത്.

ഗ്രീന്‍ ലൈന്‍ ട്രാവല്‍സുമായി ബന്ധപെട്ടു പണം നഷ്ടപെട്ടവര്‍ക്കുവേണ്ടി വാട്സ് അപ്പ് ഗ്രൂപ്പ് ഉണ്ടാക്കുവാനും 07832643964 എന്ന നമ്പരിലേക്ക് റിക്വസ്റ് അയയ്ക്കുവാനും തീരുമാനിച്ചു. നാലംഗ കമ്മിറ്റിയില്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, സുഗതന്‍ തെക്കേപ്പുരയില്‍, ഫിലിപ്പ് ഏബ്രഹാം, ജൈസണ്‍ ജോര്‍ജ് എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: ൌൌസാമവലഹുഹശില@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്