ഫോബ്മ വൈസ് പ്രസിഡന്റ് ജാന്‍സി തോമസിന്റെ മാതാവ് നിര്യാതയായി
Tuesday, June 23, 2015 7:01 AM IST
സ്റോക് ഓണ്‍ ട്രെന്റ്: ഫോബ്മ സ്ഥാപക ജോയിന്റ് സെക്രട്ടറിയും നിലവിലെ വൈസ് പ്രസിഡന്റുമായ ജാന്‍സി തോമസിന്റെ മാതാവും പരേതനായ ആന്റണി ചാരുപടിക്കലിന്റെ ഭാര്യയുമായ സെബാസ്റീന ആന്റണി (അമ്മിണി) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ 11നു വസതിയില്‍ ആരംഭിച്ച് വരാപ്പുഴ ചെട്ടിഭാഗം ക്രിസ്തുനഗര്‍ ഇടവക പള്ളിയില്‍.

മറ്റുമക്കള്‍: ബെന്നി ആന്റണി, മോളി. മരുമക്കള്‍: അഗസ്റിന്‍ നാരകത്തറ, തോമസ് കാച്ചപ്പിള്ളി.

ജാന്‍സിയുടെ മാതാവിന്റെ നിര്യാണത്തില്‍ ഫോബ്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഐസക്ക് ഉമ്മന്‍, ജനറല്‍ സെക്രട്ടറി ടോമി സെബാസ്റ്യന്‍ എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര