സെഹിയോന്‍ ടീം നയിക്കുന്ന ബെല്‍ഫാസ്റ് യുവജന ധ്യാനം ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ
Tuesday, June 23, 2015 7:01 AM IST
ബെല്‍ഫാസ്റ്: സെഹിയോന്‍ ടീം നയിക്കുന്ന ബെല്‍ഫാസ്റ് യുവജന ധ്യാനം ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ സെന്റ് പോള്‍സ് പാസ്ററല്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ നടത്തുന്ന യുവജന ധ്യാനത്തില്‍ അയര്‍ലന്‍ഡ്, നോര്‍ത്തേന്‍ അയര്‍ലന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നുമായി നിരവധി യുവജനങ്ങള്‍ പങ്കെടുക്കും.

നമ്മുടെ കുഞ്ഞുങ്ങള്‍ വചനം ശ്രവിച്ച്, പാപങ്ങള്‍ തിരിച്ചറിഞ്ഞ് അനുതപിച്ച്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച്, ക്രൈസ്തവവിശ്വാസത്തില്‍ ആഴപ്പെട്ട്, ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും സ്വീകാര്യരായിത്തീരുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ധ്യാനത്തില്‍ മക്കളെ പങ്കെടുപ്പിക്കാന്‍ സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നതായി മോണ്‍. ആന്റണി പെരുമായന്‍ അറിയിച്ചു.

അന്വേഷണങ്ങള്‍ക്ക്: മോണ്‍. ആന്റണി പെരുമായന്‍ 07821139311, ഫാ. ജോസഫ് കറുകയില്‍ 07850402475, ഫാ. പോള്‍ മൊറെലില്‍ 07759998317.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍