സന്ദര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 12ന്
Tuesday, June 23, 2015 6:59 AM IST
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മത്തിരുനാള്‍ സെപ്റ്റംബര്‍ 12നു (ശനി) സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും.

ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ന്യൂകാസില്‍ ബിഷപ് സീമസ് കണ്ണിംഗ് ശുശ്രൂഷയില്‍ സന്നിഹിതനായിരിക്കും.

സെന്റ് ഐഡന്‍സ് സ്കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സംഗമത്തില്‍ ഫാ. തോമസ് പാറടിയില്‍ എംഎസ്ടി മുഖ്യാതിഥിയായിരിക്കും.

സെപ്റ്റംബര്‍ മൂന്നിനു (വ്യാഴം) മുതല്‍ ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നൊവേനയില്‍ എല്ലാ ദിവസവും വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കും.

ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും പ്രസുദേന്തിമാരും തിരുനാള്‍ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.

കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിനു ഉതകുന്ന വിധത്തില്‍ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു.

വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് ടഞ4 6ഒജ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്