ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കേരള വിഭാഗം ഇഫ്താര്‍ സംഗമം ജൂണ്‍ 26ന്
Tuesday, June 23, 2015 6:58 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കേരളവിഭാഗം വര്‍ഷങ്ങളായി മസ്കറ്റില്‍ നടത്തിവരുന്ന സമൂഹ നോമ്പുതുറ ഈ വര്‍ഷവും സംഘടിപ്പിക്കുന്നു.

ജൂണ്‍ 26നു (വെള്ളി) ദാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഹാളില്‍ നടക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ മസ്കറ്റിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ പതിനാലു വര്‍ഷമായി മസ്കറ്റിലെ വിവിധ മേഖലകളിലെ അറുന്നൂറിലേറെ പേര്‍ പങ്കെടുക്കുന്ന കേരള വിഭാഗത്തിന്റെ ഇഫ്താര്‍ സംഗമം മതനിരപേക്ഷ കൂട്ടായ്മയ്ക്ക് ഉത്തമ മാതൃകയാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം