റിയാദ്: നിലമ്പൂര്‍ നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ നിലമ്പൂര്‍ പ്രവാസി സംഘടന ഇഫ്താര്‍ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ബത്ഹയിലെ സഫാമക്കാ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധി പേര് പങ്കെടുത്തു.
ജോലിയുടെ ഭാഗമായി യുഎഇയിലേക്ക് സ്ഥലം മാറി പോകുന്ന നിലമ്പൂര്‍ പ്രവാസി സംഘടനയുടെ നിര്‍വാഹക സമിതിയംഗം കെ. ഹൈദരലിക്കു യാത്രയയപ്പു നല്കി. സുള്‍ഫിക്കല്‍ ചെമ്പാല ഉപഹാരം കൈമാറി.
അഷ്റഫ് പരുത്തിക്കുന്നന്‍ അധ്യക്ഷത വഹിച്ച യോഗം അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. മൊയ്തീന് കുട്ടി തെന്നല, റഷീദ് മേലേതില്‍, ഷാഫി കൊടിഞ്ഞി, ഷാജഹാന് റിയ, ഫിറോസ് ചെമ്പാല, അഷ്റഫ് കാളികാവ് എന്നിവര്‍ സന്നിഹിതരായിരുന്നു. സൈനുല്‍ ആബിദീന്‍ ഒറ്റകത്ത്, റഹ്മത്തുള്ള സീമാടന്‍, അബ്ദുള്‍ റസാഖ് അറക്കല്‍, ഷാജില്‍ മേലേതില്‍, കെ. ഹൈദരലി, ഉമ്മര്‍ കുട്ടി കാളികാവ്, ഷാജഹാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ മുല്ലക്കാട്ടില്‍, റഫീഖ് കെ.പി, ഉനൈസ് വല്ലപ്പുഴ, അന്‍വര്‍ പാറമ്മല്‍, ജാസിദ് അത്തിമണ്ണില്‍, പര്‍വീസ് എരഞ്ഞിക്കല്‍, ടി.പി. മുഹമ്മദ്, യാസര്‍ മൂത്തേടത്ത്, കരീം പുന്നക്കാടന് എന്നിവര്‍ ഇഫ്താറിനു നേതൃത്വം നല്കി. ഹിദായത്തുള്ള സ്വാഗതവും ജാഫര്‍ മൂത്തേടത്ത് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍