അഭയാര്‍ഥികളെ അനുകൂലിച്ച് യൂറോപ്പിലാകമാനം പ്രകടനങ്ങള്‍
Monday, June 22, 2015 8:19 AM IST
ബര്‍ലിന്‍: യൂറോപ്പില്‍ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരോടും കടക്കെണിയിലായ ഗ്രീസിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്പിലെ വിവിധ വന്‍ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. ബര്‍ലിന്‍, പാരീസ്, റോം എന്നിവ അടക്കമുള്ള നഗരങ്ങളിലായി പതിനായിരക്കണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ബര്‍ലിനില്‍ പതിനായിരം പേരെത്തിയെന്നാണു സംഘാടകര്‍ പറയുന്നതെങ്കിലും 3700 പേര്‍ മാത്രമായിരുന്നു എന്നാണു ലോക്കല്‍ പോലീസിന്റെ കണക്ക്. ലോക അഭയാര്‍ഥി ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രകടനത്തില്‍ ജര്‍മനിയില്‍ നേതൃത്വം നല്‍കിയത് ഇടതുപക്ഷ പാര്‍ട്ടിയായ ദി ലിങ്കെയും ഗ്രീന്‍ പാര്‍ട്ടിയുമാണ്.

അതിര്‍ത്തികളില്ല, രാജ്യങ്ങളില്ല, നാടുകടത്തല്‍ തടയുക എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയ പ്രകടനക്കാര്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍