ജര്‍മനിയില്‍ യോഗ ക്ളാസുകള്‍ സംഘടിപ്പിച്ചു
Monday, June 22, 2015 8:17 AM IST
സ്റുട്ട്ഗാര്‍ട്ട്: രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ച് ബാഡന്‍ വ്യുര്‍ട്ടന്‍ബെര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്‍ യോഗ പരിശീലന ക്ളാസുകള്‍ സംഘടിപ്പിച്ചു. എസ്താളിലെ സെന്റ് മരിയ ക്ളോസ്ററില്‍ മൂന്നുദിവസം നടത്തിയ പരിശീലനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

ജര്‍മനിയില്‍ യോഗ ക്ളാസുകള്‍ നടത്തുന്ന ജോസഫ് വെള്ളാപ്പള്ളില്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. വിവിധ യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടത്തി. സംഘടന പ്രസിഡന്റ് വിനോദ് ബാലകൃഷ്ണ ക്ളാസുകള്‍ ഉദ്ഘാടനം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍