എംഇഎസ് റിയാദ് ഇഫ്താര്‍ സംഗമം
Monday, June 22, 2015 8:16 AM IST
റിയാദ്: മുസ്ലിം സര്‍വീസ് സൊസൈറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്നു. എംഇഎസ് അംഗങ്ങളും റിയാദിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുമായി 250 ലധികം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സംഗമത്തില്‍ പ്രസിഡന്റ് പി.വി. അജ്മല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ അഹമദ് സ്വാഗതവും ജോ. സെക്രട്ടറി ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.

അബൂബക്കര്‍ എടത്തനാട്ടുകര ഉദ്ബോധന പ്രസംഗം നടത്തി. സത്താര്‍ കായംകുളം, ടി.എസ്. സൈനുലാബ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജഹാന്‍, ഐ.പി ഉസ്മാന്‍ കോയ, ഹമീദ്, അഹമ്മദ് കോയ, ഉസൈന്‍ അലി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. മുജീബ് കൊണ്േടാട്ടി, നബു ഉസ്മാന്‍ കോയ, ഹാഫിസ്, മുജീബ് എടത്തനാട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍