ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ യോഗ ഡേ നടത്തി
Monday, June 22, 2015 5:57 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയുടെ രണ്ടാമത് അന്തരാഷ്ട്ര യോഗ ഡേ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫര്‍ട്ട് നീഡാ പാര്‍ക്കില്‍ നടത്തി.

രാവിലെ 11നു കോണ്‍സുല്‍ ജനറല്‍ രവീഷ്കുമാര്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ മോദിയുടെ ആശംസാസന്ദേശം വായിച്ചു. തികച്ചും പ്രതികൂല കാലാവസ്ഥയില്‍ ഏതാണ്ട് നാനൂറോളം പേര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ യോഗ ഡേയില്‍ പങ്കെടുത്ത് യോഗാഭ്യാസങ്ങള്‍ ചെയ്തു.

കോണ്‍സുല്‍ ജനറല്‍ രവീഷ്കുമാറും കോണ്‍സുലേറ്റിലെ എല്ലാ കോണ്‍സുല്‍മാരും മറ്റു ഉദ്യോഗസ്ഥരും യോഗാഭ്യാസങ്ങള്‍ ചെയ്തു ഇതില്‍ സജീവമായി പങ്കെടുത്തു. യോഗയില്‍ പരിശീലനം നല്‍കുന്ന സ്കൂളുകളിലെ വിദഗ്ധര്‍ വിവിധ യോഗാസനങ്ങള്‍ കാണിച്ചു കൊടുത്ത് എല്ലാവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി. തുടര്‍ന്നു യോഗ വിദഗ്ധര്‍ വ്യായാമങ്ങള്‍ വിശദീകരിച്ചു പ്രഭാഷണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍