ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ് പള്ളിയില്‍ കന്യാമറിയത്തിന്റെയും തോമാശ്ളീഹായുടെയും തിരുനാള്‍ ജൂലൈ നാലിന്
Monday, June 22, 2015 5:55 AM IST
ന്യൂപോര്‍ട്ട്: ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ് പള്ളിയില്‍ പരിശുദ്ധ കന്യമറിയത്തിന്റെയും മാര്‍ തോമാശ്ളീഹായുടെയും തിരുനാള്‍ ജൂലൈ നാലിനു (ശനി) ആഘോഷിക്കുന്നു.

നാലിനു (ശനി) ഉച്ചകഴിഞ്ഞ് 1.45നു ഫാ. മൈക്കിള്‍ ജവാന്‍സ് അനുഗ്രഹ പ്രഭാഷണം നടത്തും. രണ്ടിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ആംബ്രോസ് മാളിയേക്കല്‍ ഐസി കാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് പ്രദക്ഷിണവും നൊവേനയും നടക്കും.

വൈകുന്നേരം 4.30 നു നടക്കുന്ന സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികത്തില്‍ ഫാ. റിച്ചാര്‍ഡ് അസിയാറ്റി മുഖ്യാതിഥിയായിരിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.

തിരുനാള്‍ ദിവ്യബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഉമ്ശറ’ ഞഇ ഇവൌൃരവ, ജമൃസ ഇൃലലിെ “ഞീമറ, ചലുീൃം ചജ20 3അഝ.