എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ കുടുംബസംഗമം നടത്തി
Monday, June 22, 2015 5:51 AM IST
ജിദ്ദ: ദൈവത്തോടുള്ള അടുപ്പവും സ്നേഹവും കുടുംബത്തിന്റെ രക്ഷയും കെട്ടുറപ്പും സൃഷ്ടിക്കുമെന്നും അതിലൂടെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നും ഡോ. ഇസ്മായില്‍ മരുതേരി.

എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ (ഇപ്പ) പ്രഥമ കുടുംബ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളെ നന്മയിലൂടെ വളര്‍ത്താനും തിന്മയിലേക്കുള്ള വഴികള്‍ അടയ്ക്കാനും കുടുംബത്തില്‍ മതപരമായ വിശ്വാസവും ആചാരങ്ങളും നിലനിര്‍ത്തണമെന്നും എന്നാല്‍, മാത്രമേ കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബ സംഗമം മുഖ്യ രക്ഷാധികാരി പി.വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാക്കിര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ ടി.പി. ഷുഹൈബ്, ബഷീര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി സ്വാഗതവും ട്രഷറര്‍ മഹബൂബ് പത്തപിരിയം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍