ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഇഫ്താര്‍ സംഗമം ജൂണ്‍ 27ന്
Monday, June 22, 2015 5:47 AM IST
കുവൈറ്റ്: കേരള ഇസ്ലാഹി സെന്റര്‍ ജൂണ്‍ 27നു (ശനി) വൈകുന്നേരം 4.30 ന് കുവൈറ്റ് സിറ്റി മസ്ജിദ് അല്‍ കബീറില്‍ കേന്ദ്ര സമൂഹ നോമ്പുതുറയും പഠന സംഗമവും സംഘടിപ്പിക്കുമെന്ന് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

സംഗമത്തില്‍ കുവൈറ്റ് ഔക്വാഫ് മന്ത്രാലയത്തിന്റെ അതിഥികളായി കുവൈറ്റിലെത്തിയ കേരളത്തിലെ പ്രമുഖ ഇസ്ലാഹി പ്രഭാഷകരായ സി.എം. സാബിര്‍ നവാസ് മദനി (കോ-ഓര്‍ഡിനേറ്റര്‍, വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍), അബ്ദുള്‍ റഷീദ് കൊടക്കാട്(വൈസ് പ്രസിഡന്റ്, ഐഎസ്എം കേരള), ശബീബ് സ്വലാഹി (വൈസ് പ്രസിഡന്റ്, എംഎസ്എം കേരള), മഅഷൂഖ് സ്വലാഹി (ലക്ചറര്‍, ജാമിഅ അല്‍ ഹിന്ദ് ഇസ്ലാമിയ, കേരള) എന്നിവര്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും.

ഔക്വാഫ് മന്ത്രാലയ പ്രതിനിധികളും കുവൈറ്റിലെ മറ്റു പൌരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹന സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്െടന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 90993775, 97895580, 97240225, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍