കൈരളി ഫുജൈറ രചന മത്സര സമ്മാനങ്ങള്‍ വിതരണം ചെയ്തു
Monday, June 22, 2015 5:47 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഈസ്റ് കോസ്റ് മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്കായി രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.

മേയ് 22നു രാവിലെ ഒമ്പതു മുതല്‍ ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, മോഡേണ്‍ ഹൈസ്കൂള്‍ ദിബ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍.

വിവിധ സ്കൂളുകളില്‍നിന്നായി ആയിരത്തില്‍ പരം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ വിജയികളായ 72 കുട്ടികള്‍ക്കുള്ള സമ്മാന വിതരണം ജൂണ്‍ 19നു (വെള്ളി) രാവിലെ 10 മുതല്‍ ഫുജൈറ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മംമിക്കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ലേബര്‍ കോണ്‍സുല്‍ പി. മോഹന്‍ വിശിഷ്ടാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് അനീഷ് ആയടത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ലാല്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റസാഖ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, ജോയിന്റ് സെക്രട്ടറി കെ.പി. സുകുമാരന്‍, ട്രഷറര്‍ സുജിത്, കോണ്‍സുല്‍ സെക്രട്ടറി പി.എം. അഷ്റഫ്, ദിബ യൂണിറ്റ് സെക്രട്ടറി രാജേന്ദ്രന്‍, കല്‍ബ യുണിറ്റ് സെക്രട്ടറി ദില്‍ഷാദ്, വി. സുഭാഷ്, സുര്യ നാരായണ എന്നിവര്‍ സംബന്ധിച്ചു.

ക്വിസ് മാസ്റര്‍ ഡഗ്ളസ് ജോസഫ്, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മംമികുട്ടി എന്നിവരെയും യോഗത്തില്‍ ആദരിച്ചു.