സെന്റ് അല്‍ഫോന്‍സ കോപ്പേല്‍ ദേവാലയത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു
Monday, June 22, 2015 5:47 AM IST
ഡാളസ്: അമേരിക്കയിലെ സെന്റ് അല്‍ഫോന്‍സ കോപ്പേല്‍ പള്ളിയില്‍ ഫാദേഴ്സ് ഡേ വിപുലമായി ആഘോഷിച്ചു. വര്‍ത്തമാന കാലഘട്ടത്തില്‍ അനേകം തിരക്കുകള്‍ക്കിടയിലും കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുകയും നേര്‍ദിശയിലേക്കു കുഞ്ഞുങ്ങളെ നയിക്കുകയും ചെയ്യുന്ന ഫാദേഴ്സിനു വേണ്ടി പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനയും ആശംസപ്രസംഗവും നടത്തി.

ജന്മം നല്‍കിയ പിതാക്കന്മാര്‍ ദീര്‍ഘദൃഷ്ടിയോടുകൂടി കാര്യങ്ങള്‍ കാണുകയും അവ പ്രാവര്‍ത്തികമാക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മഹത്കര്‍മം പ്രശംസനീയമാണെന്ന് ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ പറഞ്ഞു. ഇടവക യുവാക്കള്‍ സെന്റ് അല്‍ഫോല്‍സ ഹാള്‍ പിതാക്കന്മാര്‍ക്കുവേണ്ടി മനോഹരമായി ഒരുക്കുകയും വിവിധയിനം തമാശപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. അമ്മമാരും മക്കളും ചേര്‍ന്ന് പിതാക്കമാര്‍ക്കു ഭക്ഷണം വിളമ്പികൊടുക്കുകയും ചെയ്തുകൊണ്ട് വരുംതലമുറയ്ക്ക് ഒരു ദീര്‍ഘ വീക്ഷണം സമ്മാനിക്കുകയും ചെയ്തു.