ഫ്രണ്ട്സ് ക്രിയേഷന്‍സ് എക്സലന്റ് അവാര്‍ഡ് വിതരണം ചെയ്തു
Monday, June 22, 2015 5:05 AM IST
റിയാദ്: മത-സാമൂഹിക രംഗത്തും സാംസ്കാരിക മേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്ന ആറു പ്രമുഖ മതപണ്ഡിതരെ ഫ്രണ്ട്സ് ക്രിയേഷന്‍സ് ആദരിച്ചു. വോയ്സ് ഓഫ് കേരള 1152 എഎം. റേഡിയോ റിയാദ് ചാപ്റ്ററിന്റേയും ഫ്രണ്ട്സ് ക്രിയേഷന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി സിറ്റിഫ്ളവര്‍ ഫ്ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് കേരള മുഖ്യ രക്ഷാധികാരി ഇബ്രാഹിം സുബ്ഹാന്‍ അധ്യക്ഷത വഹിച്ചു. സൌദി ആരോഗ്യ മന്ത്രാലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി സ്മോക്കിംഗ് വിഭാഗത്തിന്റെ തലവന്‍ ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ ശദീദ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സാമൂഹ്യരംഗത്തും ബിസിനസ്സ് രംഗത്തും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സൌദി പ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചു.

അല്‍ ജുമ അന്താരാഷ്ട്ര മാസികയുടെ പത്രാധിപരും എഴുത്തുകാരനുമായ ഹനീഫ് പുല്ലിപ്പറമ്പ്, സമസ്ത കേരള ഇസ്ലാമിക് സെന്ററിന്റെ പ്രതിനിധിയും അല്‍ഹുദ ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപകനുമായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മത-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ഐസിസി ചെയര്‍മാന്‍ സുഫിയാന്‍ അബ്ദുസ്സലാം, തനിമ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ അസ്ഹര്‍ പുള്ളിയില്‍, സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റും സൌദി മതകാര്യ മന്ത്രാലയത്തിലെ പ്രബോധകനുമായ അഷ്റഫ് മരുത, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയും സൌദി മതകാര്യ മന്ത്രാലയത്തിലെ പ്രബോധകനുമായ അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. മതസാമൂഹ്യ രംഗത്തും ജീവകാരുണ്യ മേഖലയിലും മലയാളി സമൂഹം നടത്തി വരുന്ന സേവനങ്ങള്‍ ഏറെ മഹത്തരമാണെന്നും മലയാളികള്‍ക്കിടയിലെ ഈ സംഘബോധം അനുകരണീയമാണെന്നും ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ ശദീദ് പറഞ്ഞു.

വോയ്സ് ഓഫ് കേരള 1152 എഎം റേഡിയോ പരിപാടിയുടെ മുഖ്യ പ്രായോജകരായ അല്‍ മദീന സിഇഒ നാസര്‍ അബൂബക്കര്‍, എന്‍ആര്‍കെ. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് വടക്കേവിള, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ നിയാസ് ഒമര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

വോയ്സ് ഓഫ് സൌദി അറേബ്യ പ്രോഗാമിന്റെ നിര്‍മ്മാതാവ് ഷേഖ് മുജീബ്, കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യ രക്ഷാധികാരി കമാല്‍ കളമശേരി, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാജിദ് ആറാട്ടുപുഴ, ദമ്മാം കോ-ഓര്‍ഡിനേറ്റര്‍ സിറാജ് ആലപ്പി, രക്ഷാധികാരി അബ്ദുല്‍ അസീസ് കോഴിക്കോട്, ഷംനാദ് കരുനാഗപ്പള്ളി, ജോസ് പത്തനംതിട്ട എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

മുഹമ്മദലി, നാസര്‍ നെസ്റോ, ഡോ. അബ്ദുല്‍ അസീസ്, സഫിയുല്ല, അജ്മല്‍ പി.വി. നസീര്‍ പള്ളിവളപ്പില്‍, അക്ബര്‍ വേങ്ങാട്ട്, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുല്‍ അസീസ് കോഴിക്കോട് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഉബൈദ് എടവണ്ണ സ്വാഗതവും ഷഫീഖ് കിനാലൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍