ഒഐസിസി അംഗം ഔസേപ്പ് നാട്ടില്‍ നിര്യാതനായി
Monday, June 22, 2015 5:04 AM IST
റിയാദ്: ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം തൃശൂര്‍ അരിമ്പൂര്‍ എറവ് സ്വദേശി ആന്റണിയുടെ മകന്‍ ഔസേപ്പ് (54) നാട്ടില്‍ നിര്യാതനായി. പത്ത് വര്‍ഷത്തിലേറെയായി മുസാമിയയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഔസേപ്പ് അസുഖം ബാധിച്ചതിനെത്തുടര്‍ന്നു നാട്ടില്‍ ചികിത്സയിലായിരുന്നു.

ഭാര്യ ശോഭന. ഏക മകള്‍ എട്ടാം ക്ളാസില്‍ പഠിക്കുന്നു. ഔസേപ്പിന്റെ അകാലവിയോഗത്തില്‍ റിയാദ് തൃശൂര്‍ ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍