ബ്രാംപ്റ്റണ്‍ മലയാളി സമാജം ബ്ളഡ് ഡോണര്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു
Monday, June 22, 2015 5:02 AM IST
ബ്രാംപ്റ്റണ്‍: ബ്രാംപ്റ്റണ്‍ മലയാളി സമാജത്തിന്റെ നേതൃത്വത്തിലുഉള്ള ഡോണര്‍ ഗ്രൂപ്പിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 20-നു (ശനിയാഴ്ച) വൈകുന്നേരം 6.30നു സമാജം സെന്ററില്‍ നിര്‍വഹിച്ചു. കനേഡിയന്‍ ബ്ളഡ് സര്‍വീസസിന്റെ ഒന്റാരിയോ സൌത്ത്, വെസ്റ് മേഖല കോ-ഓര്‍ഡിനേറ്റര്‍ ലിസ സിന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിരവധി അംഗങ്ങള്‍ സംബന്ധിച്ചു. തുടര്‍ന്നു നടന്ന പഠന ക്ളാസില്‍ രക്തം, അവയവം, ടിഷ്യു, സ്റെം ദാനം എന്നിവയെപ്പറ്റി ക്ളാസും, ചര്‍ച്ചയും ,ചോദ്യോത്തര പരിപാടിയും നടന്നു. ജൂണ്‍ 27-നു (ശനിയാഴ്ച) സമാജത്തിന്റെ നേതൃത്വത്തില്‍ മിസിസാഗയിലുള്ള കനേഡിയന്‍ ബ്ളഡ് സര്‍വീസ് ക്ളിനിക്കില്‍ രാവിലെ ഒമ്പതിനു നടക്കുന്ന രക്ത ദാന ക്യാമ്പ് സംഗടിപ്പിക്കുവാനും തീരുമാനിച്ചു. ഇതിലേക്കുള്ള രജിസ്ട്രേഷനും ചടങ്ങില്‍ നടത്തുകയുണ്ടായി. കുര്യന്‍ പ്രക്കാനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗോപകുമാര്‍, തോമസ് യൂത്ത് വേദി ,കിഡ്സ് വേദി പ്രവര്‍ത്തകര്‍ എന്നിവര്‍ നന്ദിയും അര്‍പ്പിച്ചു.

കനേഡിയന്‍ ബ്ളഡ് സര്‍വീസസിന്റെ അംഗീകാരം ലഭിച്ച ആദ്യത്തെ മലയാളി സംഘടനയാണു ബ്രാംപ്ടന്‍ മലയാളി സമാജം . ജൂണ്‍ 27നു നടക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 416 303 2520 ,647 779 6055 ,647 985 5351 എന്ന നമ്പറിലോ യൃമാുീിമൊമഷമാ@്യമവീീഴൃീൌു.രീാ എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ് പിള്ള