ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തിശുശ്രൂഷയും എഡ്മണ്ടനില്‍
Monday, June 22, 2015 5:01 AM IST
എഡ്മണ്ടന്‍ (കാനഡ): ലോകപ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, പോട്ട) നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും എഡ്മണ്ടനിലെ (കാനഡ) സെന്റ് തെരേസാസ് റോമന്‍ കാത്തലിക് പാരീഷില്‍ വെച്ച് ജൂലൈ 9,10,11 തീയതികളില്‍ നടത്തപ്പെടുന്നു. (7508 29 അ്ല, ചണ, ഋറാീിീി അആ ഠ6ഗ 3ഥ8)

ഫാ. മാത്യു നായ്ക്കംപറമ്പിലിനു പുറമേ ഫാ. ആന്റണി തെക്കാനത്ത് വിസി, ഫാ. ജോബി കാച്ചപ്പള്ളി വി.സി (ഡയറക്ടര്‍, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ടൊറന്റോ), സിസ്റര്‍ തെരേസ വരക്കുളം എഫ്സിസി, ബ്ര. ജോര്‍ജ് കണിച്ചായില്‍ എന്നിവരാണു വചനപ്രഘോഷണം നടത്തുന്നത്.

ജൂലൈ ഒമ്പതിനു വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയും, ജൂലൈ പത്തിനുവെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും, ജൂലൈ പതിനൊന്നിനു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണു ധ്യാനസമയം. ധ്യാനദിവസങ്ങളില്‍ എല്ലാദിവസവും വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, ആന്തരിക സൌഖ്യപ്രാര്‍ത്ഥന, പരിശുദ്ധാത്മ അഭിഷേകപ്രാര്‍ഥന എന്നിവയും ഉണ്ടായിരിക്കും. എല്ലാദിവസവും ഉച്ചഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ഇടവകയുടെ നേതൃത്വത്തിലാണു ധ്യാനം നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ കുടിയിരുപ്പില്‍ (780 807 7751), ജോസഫ് കാട്ടേഷം (780 886 7284), രെദീപ് ജോസ് (587 709 0731), സിനി ജെനീഷ് (780 554 9037). ഇ-മെയില്‍: ാരാലറാ@ഴാമശഹ.രീാ, ണലയ:ംംം.മൊലറാ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം