ഗ്രീക്ക് പ്രതിസന്ധി: അടിയന്തര യോഗം ജൂണ്‍ 22ന്
Saturday, June 20, 2015 8:20 AM IST
ബ്രസല്‍സ്: ഗ്രീക്ക് സര്‍ക്കാരും അന്താരാഷ്ട്ര ക്രെഡിറ്റര്‍മാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ജൂണ്‍ 22നു (തിങ്കള്‍) ബ്രസല്‍സില്‍ അടിയന്തര യോഗം ചേരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

ധാരണയിലെത്താന്‍ ഇനിയായാലും സാധിക്കുമെന്ന് യൂറോ ഗ്രൂപ്പ് നേതാവും ഡച്ച് ധനമന്ത്രിയുമായ ജെറോന്‍ ഡിസെല്‍ബ്ളൂം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, അതിനിനി അധികം സമയം ബാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ അവസാനത്തിനു മുമ്പു ധരാണയായില്ലെങ്കില്‍ ഗ്രീസിനു ലഭിക്കാനുള്ള എഴുനൂറു ബില്യന്‍ യൂറോയുടെ സഹായം കിട്ടാതാകും. ഇതു രാജ്യം യൂറോസോണില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോകാന്‍ ഇടയാക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍