ഷെഫീല്‍ഡില്‍ തോമശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂണ്‍ 21ന്
Saturday, June 20, 2015 8:18 AM IST
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റി മാര്‍ തോമാശ്ളീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ജൂണ്‍ 21 നു (ഞായര്‍) നടത്തുന്നു. സെന്റ് പാട്രിക്സ് കാത്തലിക് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് 1.30 നു നടക്കുന്ന കൊടിയേറ്റോടെ തിരുനാളാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.

രണ്ടിനു പ്രസുദേന്തിവാഴ്ച, 2.30 നു നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജെബി മുക്കച്ചിറയില്‍ ഒഎഫ്എം (മൂവാറ്റുപുഴ കപ്പൂച്ചന്‍ ആശ്രമം) കാര്‍മികത്വം വഹിക്കും. ഫാ.തോമസ് മടക്കമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും.

വൈകുന്നേരം അഞ്ചിന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നടക്കുന്ന പ്രദക്ഷണത്തില്‍ ജശുല യമിറ അകമ്പടിയേകും. ആറിനു സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികാഘോഷം, കലാസന്ധ്യ, രാത്രി എട്ടിന് സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാളിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍