റിയാദ്: ഷിഫയിലെ മുഹമ്മദിയ ഇസ്തിരാഹയില്‍ നടന്ന ഷിഫ മലയാളി സമാജം ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയരത്തോളം പേര്‍ക്കായി ഒരുക്കിയ ഇഫ്താറില്‍ ഷിഫയിലെ സാധാരണ തൊഴിലാളികളായ അംഗങ്ങളും അവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത് ജനകീയ ഉത്സവമാക്കി മാറ്റി.
ഇഫ്താറിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസില്‍ ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. റംസാന് സന്ദേശം മുഹമ്മദ് ഒനൈസ് കൈമാറി. അന്‍സാരി, അലി, അബ്ദുള്‍റഹ്മാന്‍, ഷിബു പത്തനാപുരം, ബഷീര്‍ പാങ്ങോട്, നാസര്‍ നാഷ്കോ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഫ്രാന്‍സിസ്, ബിജു അടൂര്‍, റഷീദ് ഒറ്റപ്പാലം, മനാഫ് കോഴിക്കോട്, രതീഷ് കണ്ണൂര്‍, വര്‍ഗീസ്, അശോകന്, വിനു തിരുവനന്തപുരം, മധു വര്‍ക്കല, അലി ഷൊര്‍ണൂര്‍, മോഹനന് ഗുരുവായൂര്‍, വിജയന് പാലക്കാട്, മജീദ് പാച്ചല്ലൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. ഇല്യാസ് സാബു സ്വാഗതം ആശംസിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍