ഹൂസ്റണില്‍ യുഡിഎഫ് പ്രതിനിധി സമ്മേളനം ജൂണ്‍ 21ന്
Saturday, June 20, 2015 8:16 AM IST
ഹൂസ്റണ്‍: ആസന്നമായിരിക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഹൂസ്റണിലെ ഐക്യജനാധിപത്യ മുന്നണി അനുഭാവികള്‍ ഒത്തുചേരുന്നു.

ജൂണ്‍ 21നു (ഞായര്‍) വൈകുന്നേരം അഞ്ചിനു സ്റാഫോഡിലുള്ള കേരള തനിമ റസ്ററന്റിലാണ് പ്രത്യേക സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റണിലെ സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് യുഡിഎഫ് അനുഭാവമുള്ള എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തെതുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.എസ്. ശബരിനാഥിന്റെ വിജയം ഉറപ്പാക്കുന്നതിനായി ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോസഫ് ഏബ്രഹാം 713 582 9517, ബേബി മണകുന്നേല്‍ 713 291 9721, സണ്ണി കാരിക്കന്‍ 832 566 6806.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി