സമസ്ത നോമ്പു തുറ ശ്രദ്ധേയം
Saturday, June 20, 2015 8:14 AM IST
മനാമ: സഹജീവികളോടുള്ള കാരുണ്യ ബോധത്തെ തൊട്ടുണര്‍ത്താന്‍ ഏറെ പ്രചോദനം നല്‍കുന്ന വിശുദ്ധ റംസാന്‍ മാസം മുഴുവനും സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്രകമ്മിറ്റിയുടെ കീഴില്‍ മനാമയിലും ഏരിയകമ്മിറ്റികളുടെ കീഴില്‍ അതതു ഏരിയകളിലും പ്രതേക നോമ്പുതുറ സംഘടിപ്പിച്ചു വരുന്നു.

ദിവസവും 400ല്‍ പരം വിശ്വാസികളാണ് നോമ്പുതുറക്കാന്‍ എത്തുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും സഹകരണത്തോടെ നടത്തി വരുന്ന സംരംഭത്തിലേക്ക് ജനങ്ങളുടെ നിസീമമായ സഹകരണവും സഹായവുമാണുള്ളത്.

നോമ്പുതുറയോടനുബന്ധിച്ചു പ്രത്യേകം നസ്വീഹത്തും പ്രാര്‍ഥന മജ്ലിസും സമസ്ത കോഓര്‍ഡിനേറ്റര്‍ മൂസ മൌലവിയുടെ നേതൃത്വത്തിലും രാത്രി 10.30നു നടക്കുന്ന താറാവീഹ് നമസ്കാരം അല്‍ ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവിയുടെ നേതൃത്വത്തിലും നടന്നു വരുന്നു. തറാവീഹിനുശേഷമുള്ള സമസ്ത പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങളുടെ പ്രഭാഷണം ശ്രദ്ധേയമാണ്. പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി ഭാരവാഹികളും വിഖായ ടീമും ഒന്നിച്ചു പ്രവര്‍ത്തിച്ചു വരുന്നു.