കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം ജൂണ്‍ 28ന്
Friday, June 19, 2015 8:11 AM IST
കൊളോണ്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍, കൊളോണ്‍ ട്രോഫിക്കുവേണ്ടിയുള്ള ചീട്ടുകളി മല്‍സരം നടത്തുന്നു.

ജൂണ്‍ 28നു (ഞായര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് ഹാളിലാണ് (ട.ങമൃശറ്റ ഋാുളറ്റിഴിശ ഗശൃരവല, ഞമറലൃയലൃഴലൃ ടൃ. 199, 50968 ഗöഹി) മല്‍സരങ്ങള്‍ നടക്കുന്നത്.

56 (ലേലം) ഇനത്തില്‍ ആയിരിക്കും മല്‍സരങ്ങള്‍ നടക്കുക. എല്ലാ ടീമുകളും പരസ്പരം മത്സരിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ രണ്ടു ടീമുകള്‍ക്ക് ഓഗസ്റ് 22നു (ശനി) വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ ഓണാഘോഷവേളയില്‍ പൊക്കാലും (ട്രോഫിയും) സമ്മാനങ്ങളും വിതരണം ചെയ്യും. കൊളോണ്‍ നിവാസികള്‍ക്കും സമാജം അംഗങ്ങള്‍ക്കും മാത്രമായിരിക്കും മല്‍സരത്തില്‍ പ്രവേശനമുണ്ടാവുക.

മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 25നു (വ്യാഴം) മുമ്പായി സമാജം സ്പോര്‍ട്സ് സെക്രട്ടറി പോള്‍ ചിറയത്തുമായി (02403 351083) ബന്ധപ്പെടുക.

മത്സരങ്ങള്‍ക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കും. ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി) 0221 5904183, ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), സെബാസ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവിലെ മറ്റു കമ്മറ്റിയംഗങ്ങള്‍.

വെബ്സൈറ്റ്: വു://സലൃമഹമമൊമഷമാസീലഹി.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍