സീറോ മലങ്കര കത്തോലിക്കാ സഭ യുകെ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 26, 27 തീയതികളില്‍
Friday, June 19, 2015 6:15 AM IST
ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജണ്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ ഇത്തവണ മുഖ്യാതിഥിയായെത്തുന്നത് മലങ്കര കത്തോലിക്കാസഭയുടെ തലവനും കെസിബിസി, സിബിസിഐ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയാണ്. രണ്ടാം ദിവസത്തെ കണ്‍വന്‍ഷനില്‍ ഹാലം രൂപത ബിഷപ് റാള്‍ഫ് ഹെസ്കറ്റ് അനുഗ്രഹപ്രഭാഷണം നടത്തും.

ജൂണ്‍ 26, 27 തീയതികളില്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും സമീപത്തുള്ള മാര്‍ ഗ്രിഗോറിയോസ് നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സെന്റ് ബെര്‍ണാഡ് സ്കൂള്‍ ഓഡിറ്റോറിയത്തിലുമാണു കണ്‍വന്‍ഷന്‍.

26നു (വെള്ളി) വൈകുന്നേരം ഏഴി}ു കര്‍ദിനാള്‍ കാര്‍മികത്വം വഹിക്കുന്ന സന്ധ്യാ നമസ്കാരവും ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും നടക്കും.

27നു (ശനി) രാവിലെ എട്ടിനു പതാക ഉയര്‍ത്തലോടെ പ്രധാനദിന പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു വിശിഷ്ടാതിഥികള്‍ക്കു സ്വീകരണവും കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണങ്ങള്‍ക്കുശേഷം നടത്തുന്ന കുടുംബ സെമിനാറുകള്‍, കുട്ടികള്‍ക്കായുള്ള ശില്‍പ്പശാലകള്‍, പ്രേഷിതറാലി, പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സോഫിയ ബൈബിള്‍ ക്വിസ്, ബഥാനിയ 2015 സാംസ്കാരിക സായാഹ്നം എന്നിവ പങ്കെടുക്കുന്നവര്‍ക്ക് ഹൃദ്യമായ അനുഭവമായി മാറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ (ജോ. കണ്‍വീനര്‍) 07506810177, വര്‍ഗീസ് (ജോ. കണ്‍വീനര്‍) 07882712049.

ഢലിൌല: കാാമരൌഹമലേ രീിരലുശീിേ രവൌൃരവ, 238 ഒലൃൃശിഴവീുേല ഢമഹഹല്യ ഞീമറ ഞീവേലൃവമാ ട65 3ആഅ & ട. ആലൃിമൃറ’ ഇമവീേഹശര ഒശഴവ ടരവീീഹ, ഒലൃൃശിഴവീൃുേല ഢമഹഹല്യ ഞീമറ,ഞീവേലൃവമാ,ട65 3ആഋ.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ ജോസഫ്