കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ; ആലോചനാ യോഗം ഈസ്റ്ഹാമില്‍ ജൂണ്‍ 20ന്
Friday, June 19, 2015 6:12 AM IST
ഈസ്റ്ഹാം: കോട്ടയം ജില്ലയില്‍നിന്നു യുകെയില്‍ കുടിയേറിയിരിക്കുന്ന മലയാളികള്‍ക്കുവേണ്ടി പൊതുവേദിയെന്ന ലക്ഷ്യത്തോടുകൂടി ഒരു സംഘടന രൂപീകരിക്കുന്നതിനായി ആലോചനായോഗം നടത്തുന്നു.

ജൂണ്‍ 20നു(ശനി) വൈകുന്നേരം ആറിന് ഈസ്റ് ഹാമിലെ ഉദയ റസ്ററന്റിലാണ് യോഗം. സംഘടനയുടെ പേര്, ഭരണഘടന, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് സംഘടനയുടെ രൂപീകരണവുമായി മുന്നോട്ടുപോകുവാനാണു സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ടോണി ചെറിയാന്‍ 07584074707.

റിപ്പോര്‍ട്ട്: റെജി നന്തികാട്ട്