ഫാദേഴ്സ് ഡേ സെലിബ്രേഷന്‍ ജൂണ്‍ 21ന്
Friday, June 19, 2015 6:12 AM IST
തിരുവനന്തപുരം: സാമൂഹിക-സാംസ്കാരിക ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള യുവജനങ്ങള്‍ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു.

ജൂണ്‍ 21നു (ഞായര്‍) രാവിലെ ഒമ്പതിനു തിരുവനന്തപുരം വൈഎംസിഎയില്‍ നിന്നാരംഭിച്ച് ജില്ലയിലെ വിവിധ വയോമന്ദിരങ്ങള്‍ സന്ദര്‍ശിച്ച് അവരോടൊത്ത് സ്നേഹം പങ്കിടുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു വൈഎംസിഎ ഹാളില്‍ യുവജസംഗമവും പൊതുസമ്മേളനവും നടക്കും. സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. ജേക്കബ് മാത്യു ഒളസ അധ്യക്ഷത വഹിക്കും. ദീപിക തിരുവനന്തപുരം റെസിഡന്റ് എഡിറ്റര്‍ ഫാ. ജോണ്‍ അരീക്കല്‍, കേരള സംസ്ഥാന യുവജന കമ്മീഷന്‍, പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍, പ്രശസ്ത ഗായകന്‍ സുധീഷ് ചാലക്കുടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രവാസി ഇന്റര്‍നാഷണല്‍ അറിയിച്ചു.