ഖത്തര്‍ എയര്‍വേസ് 2015ലെ ബെസ്റ് എയര്‍ലൈന്‍
Thursday, June 18, 2015 6:12 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ എയര്‍വേസ് 2015 ലെ ബെസ്റ് എയര്‍ലൈന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. സീറ്റ് അവലോകനത്തിലും ഫൈവ് സ്റാര്‍ പദവി ഖത്തര്‍ എയര്‍വേസിനു ലഭിച്ചു.

പതിനെട്ട് മില്യണ്‍ വിമാനയാത്രക്കാരും ലോക വിമാനയാത്രാ വിലയിരുത്തല്‍ സംഘടനയായ സ്കൈട്രാക്കുമാണ് ഖത്തര്‍ എയര്‍വേയ്സിനെ ബെസ്റ് എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തത്.

രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സിംഗപ്പൂര്‍ എയര്‍ലൈന്‍സും കാത്തി പസഫിക് എയര്‍ലൈന്‍സും കരസ്ഥമാക്കി. 2015 ലെ ബെസ്റ് എയര്‍ലൈന്‍സ് ലിസ്റില്‍ പന്ത്രണ്ടാം സ്ഥാനത്താണു ജര്‍മന്‍ എയര്‍ലൈന്‍സ് ആയ ലുഫ്ത്താന്‍സ.

വ്യോമഗതാഗത സര്‍വീസില്‍ കാണിക്കുന്ന ക്യത്യനിഷ്ഠ, സര്‍വീസില്‍ പുതിയ വിമാനങ്ങളുടെ ഉപയോഗം, യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളിലും ഓണ്‍ബോര്‍ഡിലും നല്‍കുന്ന സര്‍വീസ്, ബുക്കിംഗ് സൌകര്യം, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചശേഷമാണു ബെസ്റ് എയര്‍ലൈന്‍സിനെ തെരഞ്ഞെടുക്കുന്നത്.

ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ അറേബ്യന്‍ എയര്‍ലൈനുകളായ എമിരേറ്റ്സ്, എത്തിയാദ് എന്ന എയര്‍ലൈനുകള്‍ സ്ഥാനം പിടിച്ചു. ടര്‍ക്കി എയര്‍ലൈന്‍സ് നാലാം സ്ഥാനത്താണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍