വിശ്വാസികളുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം ജ്വലിക്കണം: ഫാ. ഡേവിസ് ചിറമ്മല്‍
Thursday, June 18, 2015 6:11 AM IST
അബുദാബി: ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം ജ്വലിക്കണം. സൃഷ്ടികര്‍ത്താവായ ദൈവത്തിനായി എന്തു നേട്ടങ്ങള്‍ സമ്പാദിച്ചു എന്നതാണു ജീവിതവിജയത്തിന്റെ അളവുകോലായി പരിഗണിക്കേണ്ടത്.

അബുദാബി മാര്‍ത്തോമ യുവജനസഖ്യം സംഘടിപ്പിച്ച ചതുര്‍ദിന കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു.

'പരിശുദ്ധാത്മാവേ വരിക' എന്ന വിഷയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ജൂണ്‍ 20 നു സമാപിക്കും. മുസഫ മാര്‍ത്തോമ പള്ളിയില ദിവസവും രാത്രി 7.30നു കണ്‍വന്‍ഷന്‍ ആരംഭിക്കും.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹവികാരി റവ. ഐസക് മാത്യു, സഖ്യം വൈസ് പ്രസിഡന്റ് വില്‍സണ്‍ വര്‍ഗീസ്, സെക്രട്ടറി സുജിത് മാത്യു, ഷിജിന്‍ പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള