കാന്‍സര്‍ രോഗികള്‍ക്ക് ട്രിവ ധനസഹായം നല്‍കി
Thursday, June 18, 2015 6:07 AM IST
റിയാദ്: ഈ വര്‍ഷം നടന്ന ട്രിവ ഫെസ്റിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ സ്വരൂപിച്ച കാന്‍സര്‍ റിലീഫ് ഫണ്ടിലേക്കുള്ള രണ്ടു ലക്ഷം രൂപ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരായ പത്ത് കുട്ടികള്‍ക്കു കൈമാറി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍സിസിയില്‍ നടന്ന ചടങ്ങില്‍ വി.ഡി. സതീശന്‍ എംഎല്‍എയും വി.എസ്. സുനില്‍കുമാര്‍ എംഎല്‍എയും ചേര്‍ന്നാണ് തുക കുട്ടികളുടെ കുടുംബത്തിനു നല്‍കിയത്.

ക്രിയാത്മകമായ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ സംഘടനകള്‍ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ട്രിവ പ്രസിഡന്റ് ഹരികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.പി. ഷാനവാസ് സ്വാഗതവും സജീര്‍ പൂന്തുറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍