ഷിഫ അല്‍ജസീറ പോളിക്ളിനിക്കില്‍ റംസാന്‍ ഓഫര്‍ പ്രഖ്യാപിച്ചു
Thursday, June 18, 2015 6:04 AM IST
റിയാദ്: ബത്ഹയിലെ ഷിഫ അല്‍ജസീറ പോളിക്ളിനിക്കില്‍ റംസാന്‍ പ്രമാണിച്ച് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍, ട്രൈഗ്ളിസറൈയ്ഡ്, യൂറിക് ആസിഡ് എന്നിവയുടെ പരിശോധനയ്ക്കാണ് റംസാന്‍ മാസം മുഴുവന്‍ നിരക്കിളവ് നല്‍കുന്നത്. ഇതു സംബന്ധിച്ച ബ്രോഷറിന്റെ പ്രകാശനം കേരള പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വഹിച്ചു. എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട്, ഡോ. ജോര്‍ജ് ഫിലിപ്പ്, ഡോ. രാജ്ശേഖര്‍, കെ.ടി. മൊയ്തു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദന്ത വിഭാഗം രാവിലെ ഒമ്പതു മുതല്‍ രാത്രി രണ്ടുവരെ പ്രവര്‍ത്തിക്കും. ജനറല്‍ ഫിസിഷ്യന്മാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. സ്പെഷലിസ്റ് ഡോക്ടര്‍മാരുടെ വിഭാഗങ്ങള്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ 3.30 വരെയും വൈകുന്നേരം 7.30 മുതല്‍ രാത്രി 12 വരെയുമാക്കി പുനഃക്രമീകരിച്ചു. ഗൈനക് വിഭാഗം വൈകുന്നേരം 7.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയായിരിക്കും. ഇഖാമ ബലദിയ മെഡിക്കല്‍ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. റംസാന്‍ പ്രമാണിച്ച് ക്ളിനിക്കിലെ പ്രവൃത്തിസമയം പുനഃക്രമീകരിച്ചതായും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍