അഹ്ലന്‍ വ സഹലന്‍ യാ റംസാന്‍ സംഘടിപ്പിച്ചു
Thursday, June 18, 2015 6:04 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ അഹ് ലന്‍ വ സഹലന്‍ യാ റംസാന്‍ സംഘടിപ്പിച്ചു. പരിശുദ്ധ റംസാന്‍ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റിലെ മലയാളികളായ വിശ്വാസി സമൂഹത്തിനു മുന്നില്‍ രണ്ടു പതിറ്റാണ്േടാളമായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ തുടര്‍ന്നു വരുന്ന വൈജ്ഞാനിക സമ്മേളനമാണ് അഹ് ലന്‍ വസഹ് ലന് യാ റംസാന്‍.

ജൂണ്‍ 12നു (വെളളി) വൈകുന്നേരം 4.30 മുതല്‍ സാല്‍മിയ സീനിയര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നോമ്പിന്റെ വിധി വിലക്കുകള്‍, പരിശുദ്ധ ഖുര്‍ആന്‍ പഠനം പാരായണം മനനം എന്നിവയുടെ പ്രാധാന്യം, ദാന ധര്‍മങ്ങളുടെ ശ്രേഷ്ടത, നിര്‍ബന്ധ ദാനത്തിന്റെ ഇസ്ലാമിക നിയമങ്ങല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഔഖാഫിന്റെ അഥിതികളായി കുവൈറ്റില്‍ എത്തിചേര്‍ന്ന വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കോഓര്‍ഡിനേറ്റര്‍ സാബിര്‍ നവാസ് മദനി, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഷീദ് കൊളക്കാട്, ജാമിഅ അല്‍ ഹിന്ദ് ലക്ച്വര്‍ മഅ്ഷൂഖ് സ്വലാഹി, എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ശബീബ് സ്വലാഹി തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചുകൊണ്ടു സംസാരിച്ചു.

കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുള്‍ ലത്ത്വീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ് സ്വാഗതവും ദഅവാ സെക്രട്ടറി സക്കീര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍