അനുശോചിച്ചു
Thursday, June 18, 2015 6:04 AM IST
റിയാദ്: സാമൂഹ്യപ്രവര്‍ത്തകനും റിയാദിലെ സാമൂഹിക#ൃ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന രാജന്‍ എന്ന പന്‍മന രാജേന്ദ്രന്‍ നായരുടെ വിയോഗത്തില്‍ റിയാദ് തട്ടകം പ്രവര്‍ത്തകര്‍ അനുശോചിച്ചു.

നാടകാഭിനയവുമായി ബന്ധപ്പെട്ട് തട്ടകവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രാജന്‍ തട്ടകത്തിന്റെയും റിയാദ് നവോദയയുടേയും പ്രധാന പ്രവര്‍ത്തകരിലൊരാളായിരുന്നു. തട്ടകം ചെയര്‍മാന്‍ പ്രമോദ് കോഴിക്കോട് ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ കണ്ണൂര്‍ രക്ഷാധികാരി ബഷീര്‍ ചേറ്റുവ എന്നിവര്‍ രാജന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍