ഞായറാഴ്ച ഇന്ത്യന്‍ എംബസിയിലും യോഗാദിനം ആചരിക്കും
Thursday, June 18, 2015 6:03 AM IST
റിയാദ്: അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്ന ജൂണ്‍ 21 നു (ഞായര്‍) റിയാദിലെ ഇന്ത്യന്‍ എംബസിയിലും യോഗദിനം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെയാണുവിവിധ പരിപാടികളോടെ യോഗ ദിനാചരണം.

എംബസി അങ്കണത്തില്‍ കൂടാതെ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂളിലും യോഗദിനം ആചരിക്കും.

അനായാസം ചെയ്യാവുന്ന ചില യോഗ പരിശീലന മുറകള്‍ കാണിക്കുന്നതോടൊപ്പം യോഗയെക്കുറിച്ചുള്ള പഠനക്ളാസും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും ഇതിനായി 0542126762 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും സെക്കന്‍ഡ് സെക്രട്ടറി ഹിഫ്സു റഹ്മാന്‍ പറഞ്ഞു.

യോഗ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്കൂള്‍ കുട്ടികള്‍ അടക്കം ആരെയും നിര്‍ബന്ധിക്കുകയില്ലെന്നും യോഗയുടെ പ്രാധാന്യം മനസിലാക്കി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോട്ടേല്‍വാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍