ദമാം മലപ്പുറം ഒഐസിസി സ്നേഹസദനം ഭവനപദ്ധതിക്കു തുടക്കമായി
Thursday, June 18, 2015 5:59 AM IST
ദമാം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി പദ്ധതിയായ സ്നേഹതീരത്തിന്റെ രണ്ടാം ഘട്ടം ജില്ലയിലെ നിര്‍ധനരായ മൂന്നു സെന്റ് ഭൂമിയുള്ള വിധവകള്‍ക്കു വീടു വച്ചു കൊടുക്കുന്ന സ്നേഹസദനം ഭവന പദ്ധതിക്ക് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ആദ്യ വീടിനുള്ള ആദ്യ ഗഡു നിര്‍ധനയായ ചെറിയ മൂന്നു കുട്ടികള്‍ ഉള്ള വിധവയ്ക്കു നല്‍കി മഞ്ചേരിയില്‍ തുടക്കം കുറിച്ചു.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ്, ഒഐസിസി ദമാം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍, കെപിസിസി മെംബര്‍ അസീസ് ചീരന്തോടി, പ്രവാസി റിട്ടേണ്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാട്, കോണ്‍ഗ്രസ് നേതാക്കളായ അപ്പു മേലാക്കം, വല്ലഞ്ചിറ ഹുസൈന്‍, അഡ്വ. പി.വി. അഹമ്മദ്കുട്ടി, വി.കെ. വിശാലാക്ഷി, അക്ബര്‍ മിനായി, ഒഐസിസി മെംബര്‍ ഫൈസല്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്നേഹതീരം ചാരിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കല്‍ കോളജ്, മലപ്പുറം, കൊണ്േടാട്ടി, വേങ്ങര, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, മങ്കട തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി വീല്‍ചെയറുകളും സ്ട്രെച്ചറുകളുമായി അമ്പത് എണ്ണത്തോളം വിതരണം പൂര്‍ത്തിയാക്കാനും പാവപ്പെട്ട രോഗികള്‍ക്കും അപകടത്തില്‍ മരിച്ചവരുടെ നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്കും ധനസഹായം നല്‍കാനും കഴിഞ്ഞതായി ദമാം ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം