യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സ്പേസ് ലാന്‍ഡര്‍ പുനര്‍ജനിച്ചു
Thursday, June 18, 2015 5:29 AM IST
ബ്രസല്‍സ്: ഉല്‍ക്കയില്‍ ഇറങ്ങിയ ആദ്യ ബഹിരാകാശ വാഹനമായ ഫിലേ ഉറക്കത്തില്‍നിന്നുണര്‍ന്നു. ഭൂമിയിലെ നിയന്ത്രണ കേന്ദ്രവുമായി ഫിലേ ആശയവിനിമയം പുനഃസ്ഥാപിച്ചു എന്നും യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചു.

67പി എന്ന ഉല്‍ക്കയിലാണു ഫിലേ കഴിഞ്ഞ നവംബറില്‍ ലാന്‍ഡ് ചെയ്തത്. അറുപതു മണിക്കൂറോളം പ്രവര്‍ത്തിച്ചതോടെ സോളാര്‍ ബാറ്ററി പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. പിന്നീടു ഉല്‍ക്ക സൂര്യനിലേക്കു കൂടുതല്‍ അടുത്തതോടെ ഫിലേയ്ക്കു പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ഊര്‍ജം തിരിച്ചുകിട്ടുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍